കാബൂൾ സൈനിക വിമാനത്താവളത്തിനടുത്ത് സ്‌ഫോടനം; പത്ത് മരണം

കാബൂള്‍: കാബൂളിലെ സൈനിക വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. താലിബാന്‍റെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഖാമ പ്രസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

സൈനിക വിമാനത്താവളത്തിന്‍റെ പ്രധാന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വടക്കൻ തഖർ പ്രവിശ്യയിലെ താലുക്കൻ നഗരത്തിൽ ബുധനാഴ്ച സ്ഫോടനം നടന്നിരുന്നു. ഇതിൽ നാലുപേർ കൊല്ലപ്പെട്ടു.

താലിബാൻ സുരക്ഷാ കമാൻഡർ അബ്ദുൾ മുബിൻ സാഫി സ്ഫോടനം സ്ഥിരീകരിച്ചു. ഒരു തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥന്‍റെ മേശയ്ക്കടിയിലാണ് ബോംബ് സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.