‘അതിരു’മായി ധ്യാൻ ശ്രീനിവാസൻ; പുതിയ ചിത്രം പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘അതിര്’ എന്നാണ് ചിത്രത്തിന്‍റെ പേര്. നവാഗതനായ ബേബിഎം മൂലേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വേണേൽ ഒന്ന് ചാടിക്കടക്കാം…’ എന്ന ടാഗ് ലൈനോടെയാണ് ധ്യാനിന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

കാടിനടുത്തുള്ള ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ധ്യാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്. ആൽവിൻ ഡ്രീം പ്രൊഡക്ഷൻ്റെയും ടീം നൈൻ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ സിസിൽ അജേഷും നിർമ്മല ബിനു മാമ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ധ്യാൻ ശ്രീനിവാസനെ കൂടാതെ ചൈതന്യ പ്രകാശ്, സുധീർ പറവൂർ, ബിനു അടിമാലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അൽത്താഫ് എം.എയും അജിത് പി സുരേഷും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.