സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ.

സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശം ഉൾപ്പടെ തേടി. അതിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി കുറയ്ക്കാൻ തീരുമാനിച്ചത്. വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് വില നിശ്ചയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

2016 ലാണ് സപ്ലൈകോ വില കുറച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചത്. അത് ഇത്ര കാലവും തുടരുന്നു. ജനങ്ങൾക്ക് അധികം പ്രയാസപ്പെടുത്താതെ വിലവർധന ബാധിക്കാതെ സാധനങ്ങൾ നൽകും. മാർക്കറ്റ് വിലയുടെ 35% വിലക്കുറച്ച് 13 ഇനങ്ങൾ നൽകും. വിപണി വില 3 മാസത്തിനിടയിൽ പരിശോധിക്കും. വിപണി വിലയ്ക്കനുസരിച്ച് സപ്ലൈകോയിൽ വില വ്യത്യാസമുണ്ടാവും. സപ്ലൈകോയിൽ ചെറിയ ലാഭം വരുത്തിയാൽ നഷ്ടം പരമാവധി കുറയ്ക്കാൻ കഴിയും. വില വർധന ജനങ്ങളെ ബോധ്യപ്പെടുത്തും. എത്രയും വേഗത്തിൽ സാധനങ്ങൾ എല്ലാം ഉറപ്പുവരുത്തും. വിതരണക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. മാറ്റം ഉണ്ടായാൽ പോലും ഭാരത് അരിയേക്കാൾ ഒരു പൈസ എങ്കിലും വില കുറഞ്ഞ നിലയിലാകും സപ്ലൈകോയിൽ അരി നൽകുക.