റെക്കോർഡിട്ട് സ്വർണ വില

സ്വര്‍ണ വില കുതിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണം ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5970 രൂപയിലെത്തി. പവന് 47,760 രൂപയായി.

ഇത് സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണ്.

ഫെബ്രുവരിയില്‍ ചാഞ്ചാടി നിന്ന സ്വര്‍ണ വില മാര്‍ച്ച് 1 എത്തിയതോടെ പുതിയ ഉയരം തൊടുകയായിരുന്നു. മാര്‍ച്ച് 1 ന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5790 രൂപയായി. മാര്‍ച്ച് 2 ന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് 5875 രൂപയുമായി.