കാർ കണ്ട് മോഹിച്ച് ഫോട്ടോ എടുത്തു; യുവാവിനെ അടുത്ത് വിളിച്ച് താക്കോൽ നൽകി ഉടമ

നന്മനിറഞ്ഞ ഹൃദയമുള്ള മനുഷ്യർ ഈ ലോകത്ത് ഉണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ നാം പലപ്പോഴായി കാണാറുണ്ട്. ഇത്തരത്തിലൊരു വീഡിയോ കാഴ്ചക്കാരുടെ മനസ്സുനിറച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന കാർ കണ്ട് മോഹം തോന്നി അതിനടുത്ത് നിന്ന് ഫോട്ടോയും, വീഡിയോകളും പകർത്തിയ യുവാവിനെ അടുത്ത് വിളിച്ച്, കാറിന്റെ താക്കോൽ നൽകി കാറിനുള്ളിൽ കയറി ഫോട്ടോ എടുക്കാൻ ഉടമസ്ഥൻ അവസരം നൽകുന്നു.

ഒരു മാസത്തിലേറെയായി നിങ്ങളുടെ കാർ ഞാൻ കാണാറുണ്ടെന്നും, കാറുകൾ ഇഷ്ടമായതിനാലാണ് ഫോട്ടോ എടുത്തതെന്നും യുവാവ് പറഞ്ഞു. ചിലർ കാറിനടുത്ത് ആരെങ്കിലും നിൽക്കുന്നത് കണ്ടാൽ പോലും ദേഷ്യപ്പെടുന്നിടത്താണ് ഉടമസ്ഥൻ മാറി ചിന്തിച്ചത്. ഭാവിയിൽ നിങ്ങൾക്കും ഇതുപോലെ കാർ വാങ്ങാൻ കഴിയട്ടെ എന്നും ഉടമസ്ഥൻ യുവാവിനോട് പറഞ്ഞു. 35.8 ദശലക്ഷം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.