ഐഎംഡിബി; 2022-ലെ ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു

പ്രമുഖ ഓൺലൈൻ ഡാറ്റാബേസായ ഐഎംഡിബി ഈ വർഷം ജനപ്രീതിയുടെ കാര്യത്തിൽ മുന്നിലെത്തിയ 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കി. ദക്ഷിണേന്ത്യൻ സിനിമകൾ ആധിപത്യം പുലർത്തുന്ന പട്ടികയിൽ ബോളിവുഡിന്‍റെ സാന്നിദ്ധ്യം പേരിന് മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ സിനിമകൾ ഉൾപ്പെടുന്ന പട്ടികയിൽ മലയാള ചിത്രങ്ങളൊന്നും ഇല്ല.

എസ്.എസ് രാജമൗലിയുടെ ആർആർആർ ഒന്നാം സ്ഥാനത്തും ഹിന്ദി ചിത്രം ദി കശ്മീർ ഫയൽസ് രണ്ടാം സ്ഥാനത്തുമാണ്. കെജിഎഫ് ചാപ്റ്റർ 2 മൂന്നാം സ്ഥാനത്താണ്.

ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ ചിത്രങ്ങൾ

1. ആര്‍ആര്‍ആര്‍

2. ദ് കശ്മീര്‍ ഫയല്‍സ്

3. കെജിഎഫ് ചാപ്റ്റര്‍ 2

4. വിക്രം

5. കാന്താര

6. റോക്കട്രി

7. മേജര്‍

8. സിതാ രാമം

9. പൊന്നിയിന്‍ സെല്‍വന്‍ 1

10. 777 ചാര്‍ലി