പെൻഷൻ വിതരണക്കാർക്കുള്ള ഇൻസെന്‍റീവ് വെട്ടിക്കുറച്ചു
തിരുവനന്തപുരം: ക്ഷേമപെൻഷൻ വീട്ടിലെത്തിക്കാനുള്ള ഇൻസെന്‍റീവ് വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 50 രൂപയിൽ നിന്ന് 30 രൂപയാക്കി കുറച്ചു. ഏജന്‍റിന് 25 രൂപയും സംഘത്തിന് 5 രൂപയും ലഭ്യമാകും. 2021 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 2021 മുതൽ ഇൻസെന്‍റീവ് കുടിശ്ശികയാണ്.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് സഹകരണ സംഘങ്ങൾ വഴി പെൻഷൻ കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇൻസെന്‍റീവുകൾ വെട്ടിക്കുറച്ചു. സഹകരണ, ധനമന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇൻസെന്‍റീവ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.