ഐപിഎൽ മിനി ലേലം കേരളത്തിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്
കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മിനി ലേലം കേരളത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസംബറിലാണ് ലേലം നടക്കുക. എന്നാൽ തീയതിയും വേദിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഡിസംബർ 23ന് കൊച്ചിയിൽ ലേലം നടന്നേക്കുമെന്നാണ് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.
തുർക്കിയിലെ ഇസ്താംബൂളിൽ വെച്ചാണ് ലേലം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഐപിഎൽ-ബിസിസിഐ അധികൃതർ ഈ ആശയം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ലേലം ഇന്ത്യയിൽ നടക്കുമെന്ന് ഉറപ്പായി.
ഇതിനിടയിലാണ് ലേലത്തിന് കൊച്ചി വേദിയാകുമെന്ന വാർത്ത പുറത്തുവരുന്നത്. മിനി ലേലമായതിനാൽ ഒരു ദിവസത്തേക്ക് മാത്രമായിരിക്കും ലേലം നടക്കുക. ഈ വർഷം ആദ്യം നടന്ന മെഗാ ലേലം രണ്ട് ദിവസമാണ് നീണ്ടുനിന്നത്.