ഇനി സൗജന്യമല്ല; ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷൻ ഇന്ത്യയിൽ ഒരു മാസത്തിനുള്ളിൽ

ന്യൂഡല്‍ഹി: പ്രതിമാസം 8 ഡോളർ ചിലവ് വരുന്ന പുതിയ ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി മേധാവി എലോൺ മസ്ക്. ഐഒഎസ് ഉപയോക്താക്കൾക്കിടയിൽ ആപ്പിൾ ഈ സംവിധാനം പരീക്ഷിക്കാൻ തുടങ്ങിക്കഴിഞ്ഞു.

ട്വിറ്റർ അക്കൗണ്ടുകൾക്കായി വെരിഫിക്കേഷൻ ബാഡ്ജും മറ്റ് അധിക സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ഒരു സബ്സ്ക്രിപ്ഷൻ പ്ലാനാണ് ട്വിറ്റർ ബ്ലൂ. നേരത്തെ, അക്കൗണ്ടുകൾക്ക് വെരിഫിക്കേഷൻ ബാഡ്ജ് സൗജന്യമായാണ് നൽകിയിരുന്നത്.

ഈ സംവിധാനം ഇന്ത്യയിലും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരു മാസത്തിനുള്ളിൽ ഇത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു മസ്കിന്‍റെ മറുപടി.