ജയ്ഷെ മുഹമ്മദ് തലവന്‍ അഫ്ഗാനിലെന്ന് പാകിസ്ഥാന്‍; ഇവിടെയില്ല, പാകിസ്ഥാനിലെന്ന് താലിബാന്‍

കാബൂള്‍: ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന പാകിസ്ഥാന്‍റെ വാദം നിഷേധിച്ച് താലിബാൻ. മൗലാന മസൂർ അസ്ഹർ അഫ്ഗാനിസ്ഥാനിലല്ല, പാകിസ്ഥാനിലാണെന്ന് താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.

മൗലാന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ അഫ്ഗാനിസ്ഥാന് കത്തയച്ചതിന് പിന്നാലെയാണ് താലിബാൻ വക്താവിന്‍റെ പ്രതികരണം. മൗലാന മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, കൻഹാർ മേഖലകളിൽ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നും പാകിസ്ഥാൻ അയച്ച കത്തിൽ പറയുന്നു.