ബുമ്ര ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തുന്നു; ഇന്ത്യൻ ടീം മാനേജ്മെന്‍റിന് ആശ്വാസം

ബെംഗളൂരു: പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. പരിക്കിൽ നിന്ന് മോചിതനായ ബുംറയെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ ടി20യിലാണ് ബുംറ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം ഈ മാസം 10ന് നടക്കും. ഈ വർഷത്തെ ഏകദിന ലോകകപ്പിനു മുന്നോടിയായി ബുംറയുടെ തിരിച്ചുവരവ് ഇന്ത്യൻ ടീം മാനേജ്മെന്‍റിനു ആശ്വാസമാകും. ഏകദിന ലോകകപ്പിനായി 20 കളിക്കാരെ ബിസിസിഐ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ബുംറയുടെ തിരിച്ചുവരവ്.