ഒടിടിയിൽ 100 കോടി മിനിറ്റ് നേടി ‘കാർത്തികേയ 2’

കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ കാർത്തികേയ 2 എന്ന തെലുങ്ക് ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

നിഖിൽ സിദ്ധാർത്ഥയെ കൂടാതെ മലയാളത്തിന്‍റെ പ്രിയ താരം അനുപമ പരമേശ്വരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെറും 48 മണിക്കൂർ കൊണ്ട് ചിത്രം 100 കോടിയിലധികം മിനിറ്റ് വ്യൂസ് നേടി എന്നാണ് റിപ്പോർട്ടുകൾ.

ഒരു ആക്ഷൻ-സാഹസിക ത്രില്ലർ സിനിമ കൂടിയാണിത്. ZEE5 പ്ലാറ്റ്‌ഫോമിൽ ആണ് ഈ സിനിമ എത്തിയിരിക്കുന്നത് .