കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തൻ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌തത്‌ തൃശൂരിൽ നിന്നാണ്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഐഎം നേതാവുമായ എം കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.