വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍ പീടിക ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജൂണ്‍ ഏഴ് ബുധന്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും പുലി ദൈവം കാവ് ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചങ്ങാട്ട്കാവ്, യൂണിവേഴ്സല്‍ക്ലബ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ഏഴ് ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ എരമം നോര്‍ത്ത് വയല്‍ ഭാഗം, കടവനാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ഏഴ് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ വേളായി, പെരൂഞ്ഞി, പെരുങ്കടവ്, സ്വാമി മഠം, നെടിയേങ്ങ, നേടിയേങ്ങ സ്‌കൂള്‍, തോപ്പിലായി കോളനി, കാനപ്രം, പന്നിയാല്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ ഏഴ് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ലീഡര്‍സ് കോളേജ്, ശിവജി മുക്ക്, കടലായി വാട്ടര്‍ ടാങ്ക്, കടലായി കോളനി, കടലായി ടെമ്പിള്‍, ആശാരിക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ഏഴ് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.