കോവിഡ് ആശങ്കയിൽ വിപണി ഇടിവിലേക്ക്

ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. വിദേശ സൂചനകളെത്തുടർന്ന് നേട്ടത്തോടെ ആരംഭിച്ച വിപണി മിനിറ്റുകൾക്കുള്ളിൽ ഇടിഞ്ഞു. പക്ഷേ, താമസിയാതെ മടങ്ങിവന്നു. അതിനുശേഷം, കയറിയും ഇറങ്ങിയും നീങ്ങുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചെന്ന റിപ്പോർട്ട് പകർച്ചവ്യാധിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇതോടെയാണ് ഓഹരി താഴേക്ക് നീങ്ങിയത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ടൂറിസം, വ്യോമയാന മേഖലകൾക്ക് ക്ഷീണം സൃഷ്ടിക്കും. നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിച്ചേക്കില്ല. എന്നാൽ പരിശോധന വിപുലീകരിക്കാനും വാക്സിനേഷൻ നിർബന്ധമാക്കാനും കഴിയും.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് ഇന്ന് വലിയ നഷ്ടം നേരിട്ടു. ഫാർമ, ഹെൽത്ത് കെയർ, ഐടി എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിലാണ്. ആശുപത്രികൾ, ഡയഗ്നോസ്റ്റിക് കമ്പനികൾ, ആസ്റ്റർ ഡിഎം ഉൾപ്പെടെയുള്ള ഫാർമ കമ്പനികൾ എന്നിവ ഇപ്പോഴും നേട്ടമുണ്ടാക്കുന്നു.