അയ്യൻകുന്ന് പഞ്ചായത്തിലെ മാർക്കിംഗ്; നടത്തിയത് കർണാടക വനം വകുപ്പല്ലെന്ന് സ്ഥിരീകരണം
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ അടയാളപ്പെടുത്തൽ നടത്തിയത് കർണാടക വനംവകുപ്പ് അല്ലെന്ന് സ്ഥിരീകരണം. ഇത്
ബഫർ സോണിനായി അടയാളപ്പെടുത്തിയതല്ല. ധാതു സമ്പത്ത് പഠിക്കാൻ കേന്ദ്ര നിർദ്ദേശപ്രകാരം വന്ന സ്വകാര്യ ഏജൻസിയാണ് മാർക്കിംഗ് നടത്തിയത്.
സർവേ നടത്തിയ സ്വകാര്യ ഏജൻസി ജില്ലാ ഭരണകൂടത്തെ അറിയിക്കാതെയാണ് എത്തിയത്. ഇന്നും അടയാളപ്പെടുത്തൽ നടത്താൻ ഉദ്യോഗസ്ഥർ എത്തി.
ഉദ്യോഗസ്ഥർ പയ്യാവൂരിൽ എത്തിയതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സംഘത്തെ പയ്യാവൂർ പൊലീസ് കളക്ട്രേറ്റിലേക്ക് കൊണ്ടുപോയി. മുംബൈയിൽ നിന്നെത്തിയ സംഘം എ.ഡി.എമ്മുമായി കൂടിക്കാഴ്ച നടത്തുകയാണ്. അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസമാണ് ചുവന്ന അടയാളം കണ്ടെത്തിയത്.