മിനിമോൾക്കും അഥീനയ്ക്കും ഇനി ഭയമില്ലാതെ ഉറങ്ങാം; ഇരുവർക്കും വീടൊരുങ്ങി

പരപ്പ: കരാട്ടെ കെ.പി. മിനിമോളും മകൾ അഥീനയും ഇനി കാറ്റിനെയും മഴയെയും ഇഴജന്തുക്കളെയും ഭയക്കേണ്ട. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും സംയുക്തമായി നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. ജില്ലയിലെ ആദ്യ വീടിന്‍റെ താക്കോൽദാനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും.

രണ്ട് വർഷം മുമ്പ് മിനിയുടെ ഭർത്താവ് വിന്‍സന്‍ മരിച്ചപ്പോഴാണ് മിനിയുടെ വേദനാജനകമായ ജീവിതത്തെക്കുറിച്ച് ലോകം അറിഞ്ഞത്. സ്വന്തമായി ഭൂമിയില്ലാതെ പ്ലാസ്റ്റിക് ഷീറ്റിനടിയിലാണ് മിനിമോളും മകളും കിടന്നുറങ്ങിയിരുന്നത്.

വാർത്ത പുറത്തുവന്നയുടൻ അഥീന പഠിക്കുന്ന വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് സ്‌കൂള്‍ താത്കാലിക കെട്ടിടം ഒരുക്കി. ഇപ്പോൾ മാതൃഭൂമിടും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സഹകരിച്ചാണ് പുതിയ വീട് പൂര്‍ത്തീകരിച്ചത്.