സൗജന്യ വിവാഹ വസ്ത്രങ്ങൾ നൽകാൻ നാസറിന്റെ ഡ്രസ് ബാങ്ക്

മലപ്പുറം: വിവാഹ ദിവസം ഏറ്റവും മികച്ച വസ്ത്രം ധരിക്കണമെന്നതാണ് ഓരോ വധുവിന്റേയും സ്വപ്നം. പക്ഷേ എല്ലാവർക്കും പുതിയ വസ്ത്രം ധരിക്കാൻ കഴിയണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ വേറിട്ടൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മലപ്പുറം സ്വദേശി നാസർ തൂത.

സംഭാവനകളിലൂടെ വധുവിന്‍റെ വസ്ത്രങ്ങൾ ശേഖരിക്കുകയും ഇവ ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്ന ഒരു ഡ്രസ് ബാങ്കാണ് നാസർ തൂത അവതരിപ്പിച്ചത്. മുമ്പ് സൗദി അറേബ്യയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയും ഇപ്പോൾ കേരളത്തിൽ ടാക്സി ഓടിക്കുകയും ചെയ്യുന്ന തൂത, 2020 മാർച്ചിലാണ് സംരംഭം ആരംഭിച്ചത്. രണ്ട് വർഷത്തിനിടെ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു വധുക്കൾക്കായി ആയിരത്തോളം വിവാഹ വസ്ത്രങ്ങൾ ശേഖരിച്ചു. ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള 200 ലധികം പേർക്ക് വസ്ത്ര ബാങ്ക് ഇതിനകം സേവനം നൽകി.