ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തില്‍ ദേശീയ ദുഃഖാചരണം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ നിര്യാണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനമുയരുന്നു.

ഇന്ത്യയെ കോളനിവത്കരിക്കുകയും, ആധിപത്യം പുലർത്തുകയും, സാമ്പത്തികമായി തകർക്കുകയും ചെയ്ത ഒരു രാജ്യത്തിന്‍റെ രാജ്ഞിയുടെ മരണത്തിൽ ദുഃഖം ആചരിക്കേണ്ട ആവശ്യമില്ല എന്നാണ് അഭിപ്രായമുയരുന്നത്. പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതിഷേധിക്കുന്നത്.

2013 ൽ, അധികാരത്തിൽ വരുന്നതിന് മുമ്പ്, “കൊളോണിയൽ കാലഘട്ടത്തിൽ നിന്നും, അന്നത്തെ അടിമത്തത്തില്‍ നിന്നും ഇന്ത്യ ഇതുവരെ മാനസികമായി പുറത്തുവന്നിട്ടില്ല” എന്ന് പറഞ്ഞുകൊണ്ട് നരേന്ദ്ര മോദി പങ്കുവെച്ച ട്വീറ്റുള്‍പ്പെടെയാണ് സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.