റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സ് ഇന്ന് ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ നേരിടും. കാൺപൂരിലെ ഗ്രീൻ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യ ലെജൻഡ്സിനെ സച്ചിൻ ടെണ്ടുൽക്കറും ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ ജോണ്ടി റോഡ്സും നയിക്കും. നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ലെജൻഡ്സ് കിരീടം നിലനിർത്താനാണ് ശ്രമിക്കുക.