പാ‍ർട്ടി നടപടി അം​ഗീകരിക്കുന്നു, വീഴ്ചയുണ്ടെങ്കിൽ തിരുത്തും: എൽദോസ് കുന്നപ്പിള്ളിൽ

കൊച്ചി: പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ.
തന്റെ നിരപരാധിത്വം പാർട്ടിക്ക് മുന്നിലും പൊതുസമൂഹത്തിലും തെളിയിക്കും. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തും. കോൺഗ്രസിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുവെന്നതിന്‍റെ സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പറഞ്ഞ കാര്യങ്ങളൊന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു.

നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. മൊബൈൽ ഫോൺ ഹാജരാക്കണമെന്നാണ് നിർദേശം. സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണങ്ങൾ ആരും അന്ധമായി വിശ്വസിക്കരുതെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു.