‘പത്താന്’ ഗാന വിവാദം; ഷാരൂഖിൻ്റെയും ദീപികയുടെയും കോലം കത്തിച്ചു
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. പാട്ടിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയതിന് പിന്നാലെ പത്താന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്.
വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചു. ‘ബേഷാരം’ എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു.
ഗാനരംഗം മാറ്റാതെ ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ലെന്ന് നരോത്തം മിശ്ര പറഞ്ഞു. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ (ജെഎൻയു പ്രതിഷേധം) അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു.