ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമനുമായി ഫോണിൽ സംവദിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനുമായി ടെലിഫോൺ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാൾസ് അധികാരത്തിൽ വന്ന ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, ഊർജ്ജ പരിവർത്തനത്തിനുള്ള ധനസഹായം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചുവെന്ന് കേന്ദ്രത്തിൻ്റെ പ്രസ്താവന.
ജി-20 ഗ്രൂപ്പിന്‍റെ അധ്യക്ഷനായി ചുമതലയേറ്റതിന്‍റെ ഭാഗമായിരുന്നു സംഭാഷണം. ഡിസംബർ ഒന്നിനാണ് ഇന്ത്യ ജി-20 യുടെ അധ്യക്ഷ പദവി കരസ്ഥമാക്കിയത്. സെപ്റ്റംബർ 9, 10 തീയതികളിലാണ് സംഘത്തിന്‍റെ അടുത്ത യോഗം.
യുകെയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കാളിത്തത്തെ ഇരുവരും അഭിനന്ദിച്ചു. ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങൾക്കുമിടയിൽ ‘ജീവനുള്ള പാല’മാണെന്നും വിലയിരുത്തി. ചാൾസ് മൂന്നാമന്‍റെ കാലഘട്ടം വളരെ വിജയകരമാകട്ടെയെന്നും മോദി ആശംസിച്ചു.