ആൾമാറാട്ടം തടയാൻ ബയോമെട്രിക് പരിശോധന വ്യാപകമാക്കും; പി.എസ്.സി

ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടികളുമായി പി എസ് സി. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം.

കൂടാതെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് മെയിന്‍ പരീക്ഷയിലെ ആള്‍മാറാട്ട ശ്രമത്തിനെ തുടര്‍ന്നാണ് നടപടി.

ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ട് പ്രതികളേയും ഇതുവരെ കണ്ടെത്താനായില്ല. നേമം സ്വദേശി അമല്‍ജിത്തിന് വേണ്ടിയാണ് പകരക്കാരന്‍ പരീക്ഷ ഹാളില്‍ എത്തിയത്.