കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കള്‍ വന്നത്, പക്ഷേ വന്നിട്ട് കര്‍ണാടയെ പറ്റി ഒന്നും പറയുന്നില്ല, താങ്കളെ പറ്റി മാത്രം; മോദിക്കെതിരെ രാഹുല്‍
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍. കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ രാഹുല്‍ രംഗത്ത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തെക്കുറിച്ചല്ല എന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നാണ് രാഹുല്‍ ഗാന്ധി. ‘കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കള്‍ വന്നത്. പക്ഷേ, വന്നിട്ട് കര്‍ണാടകയെക്കുറിച്ചൊന്നും പറയുന്നില്ല. താങ്കളെക്കുറിച്ച് മാത്രമാണ് പറയുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷം കര്‍ണാടകയ്ക്കു വേണ്ടി താങ്കള്‍ എന്ത് ചെയ്‌തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. അടുത്ത അഞ്ച് വര്‍ഷം എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയണം. യുവജനങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും ആരോഗ്യേ രംഗത്തിനും വേണ്ടി അഴിമതി നിരോധനത്തിനും വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് വ്യക്തമാക്കണം’ രാഹുല്‍ ചോദിച്ചു.