വായു മലിനീകരണം ശരീരഭാരം വർദ്ധിപ്പിക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ

വായു മലിനീകരണം സ്ത്രീകളുടെ ഭാരം, ബോഡി മാസ് ഇൻഡക്സ്, അരക്കെട്ടിന്‍റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പ് എന്നിവ വർദ്ധിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. ഡയബറ്റിസ് കെയർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തിലെ കൊഴുപ്പ് 4.5 ശതമാനം അല്ലെങ്കിൽ ഏകദേശം 2.6 പൗണ്ട് വർദ്ധിച്ചതായി പഠനത്തിൽ കണ്ടെത്തി.

സ്റ്റഡി ഓഫ് വിമൻസ് ഹെൽത്ത് അക്രോസ് ദി നേഷനിൽ നിന്നുള്ള 1,654 വെള്ള, കറുപ്പ്, ചൈനീസ്, ജാപ്പനീസ് സ്ത്രീകളിൽ നിന്നാണ് പഠനത്തിനായുള്ള വിവരങ്ങൾ ലഭിച്ചത്. ഏകദേശം 50 വയസ്സ് പ്രായമുള്ള ഈ സ്ത്രീകളെ 2000 മുതൽ 2008 വരെ നിരീക്ഷിച്ച്, വായു മലിനീകരണവും ശാരീരിക പ്രവർത്തനവും തമ്മിലുള്ള പ്രതിപ്രവർത്തനം ഗവേഷകർ പര്യവേക്ഷണം ചെയ്തു. ഉയർന്ന അളവിലുള്ള ശാരീരിക പ്രവർത്തനങ്ങൾ വായു മലിനീകരണം ലഘൂകരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്ന് ഗവേഷണത്തിൽ കണ്ടെത്തി.

40-കളുടെ അവസാനത്തിലും 50-കളുടെ തുടക്കത്തിലും ഉള്ള സ്ത്രീകളെ വായു മലിനീകരണം കൂടുതൽ ബാധിക്കുന്നതിനാൽ അവരുടെ ശരീര വലുപ്പത്തിലും ഘടനയിലും ഉയർന്ന അളവിലുള്ള സൂക്ഷ്മകണങ്ങൾ, നൈട്രജൻ ഡയോക്സൈഡ്, ഓസോൺ എന്നിവ കണ്ടെത്തിയതായും പഠനം പറയുന്നു.