കത്തിയുമായെത്തിയ അക്രമിയെ ചെറുത്തു; പെൺകുട്ടിക്ക് നാല് വർഷത്തിന് ശേഷം അംഗീകാരം

വെസ്റ്റ് യോക്ക്ഷെയറിൽ, കത്തിയുമായെത്തിയ അക്രമിയെ പ്രതിരോധിച്ചതിനും തന്‍റെ ഫോൺ ഉപയോഗിച്ച് അയാളുടെ ചിത്രമെടുത്തതിലും ധീരതക്കുള്ള അവാർഡ് നേടിയിരിക്കുകയാണ് ഒരു പെൺകുട്ടി.നാല് വർഷം മുൻപ് നാതൻ റാസൺ എന്നയാൾ ആക്രമിക്കുമ്പോൾ അലക്സാണ്ട്ര മുറസേനയെന്ന പെൺകുട്ടിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം.

അലക്സാണ്ട്ര പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് റാസനെ പിന്നീട് അറസ്റ്റ് ചെയ്തത്. വെസ്റ്റ് യോർക്ക്ഷെയർ പോലീസ് അതിരാവിലെ വയലിൽ നിൽക്കുന്ന റാസന്റെ ചിത്രങ്ങൾ പരസ്യപ്പെടുത്തുകയും, ഇതിലൂടെ റാസൻ അറസ്റ്റിലാവുകയും ചെയ്യുകയായിരുന്നു. 13 വർഷത്തേക്കാണ് റാസനെ ശിക്ഷിച്ചിരിക്കുന്നത്.റാസന്റെ അറസ്റ്റിനിടയാക്കിയ അലക്സാണ്ട്രക്കുള്ള അംഗീകരമാണ് ഈ പുരസ്‌കാരം.

2019 ഫെബ്രുവരി 15നാണ് അലക്സാണ്ട്രയെ റാസൺ ആക്രമിച്ചത്. ഹെഡ്ഫോണിൽ സംഗീതമാസ്വദിച്ചുകൊണ്ട് വയലിലൂടെ നടന്നുവരുകയായിരുന്ന അലക്സാണ്ട്രയുടെ നേർക്ക് കത്തി നീട്ടി കൂടെ നടക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു.