മാലിന്യ സംസ്കരണത്തിലൂടെ രണ്ട് ലക്ഷം; മാതൃകയായി ചോറ്റാനിക്കര പഞ്ചായത്ത്‌

ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് ഹരിതകേരളത്തിന് വലിയ മാതൃകയാവുകയാണ്.270 ടൺ മാലിന്യം നിർമാർജനം ചെയ്ത് രണ്ട് ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത്‌ നേടിയത്.

അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാലിന്യ ശേഖരണ പദ്ധതിയിലൂടെയാണ് കഴിഞ്ഞ സാമ്പത്തിക വർഷം പഞ്ചായത്ത്‌ ഈ തുക സ്വരൂപിച്ചത്. പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി 28 ഹരിത കർമ്മ സേന പ്രവർത്തകരാണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കാനാരംഭിച്ചത്.

ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ബയോ ബിൻ,ബയോഗ്യാസ് തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കൃഷിഭവനുമായി കൈകോർത്ത് ജൈവ മാലിന്യങ്ങളിൽ നിന്നും ജൈവാമൃതം വളം നിർമ്മാണവും പഞ്ചായത്ത്‌ നടത്തി വരുന്നു.