യൂറോപ്രൈഡിന് ആതിഥ്യം വഹിക്കില്ലെന്ന് പ്രഖ്യാപിച്ച് സെര്‍ബിയ

ബെല്‍ഗ്രേഡ്: യൂറോപ്രൈഡ് 2022 ന് ആതിഥേയത്വം വഹിക്കില്ലെന്ന് സെർബിയ പ്രഖ്യാപിച്ചു. സെർബിയൻ പ്രസിഡന്‍റ് അലക്സാണ്ടർ വുസിക് ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് പ്രൈഡ് പരേഡ് സംഘടിപ്പിക്കുന്നതിനെതിരെ ആയിരക്കണക്കിനാളുകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് സെർബിയ പിന്മാറുന്നതായി പ്രസിഡന്‍റ് പ്രഖ്യാപിച്ചത്.

എന്നാൽ, ഈ തീരുമാനത്തിൽ താൻ സന്തുഷ്ടനല്ലെന്നും രാജ്യത്തിന് മറ്റ് പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് പിന്മാറുന്നതെന്നും അലക്സാണ്ടർ വുസിക് പറഞ്ഞു.