സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 19 മേഖലകളിലാണ് അവാർഡുകളെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10-ന് ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

14998 അപേക്ഷ ലഭിച്ചതിൽ നിന്നും പ്രാഥമിക പരിശോധനയിൽ 5368 അപേക്ഷകൾ അംഗീകരിച്ചു. തുടർന്ന് നടന്ന അഭിമുഖങ്ങൾക്കു ശേഷമാണ് വിവിധ മേഖലയിൽ ഉള്ളവരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്നും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ അവാർഡ് ലഭിച്ചവരുടെ പേര് വിവരങ്ങൾ:

ചെത്ത് തൊഴിൽ- വിനോദൻ കെ.വി.(കോഴിക്കോട് ജില്ല), കയർ- സുനിത(ആലപ്പുഴ), നഴ്സിങ്‌- രേഖ ആർ.നായർ(തിരുവനന്തപുരം), സെയിൽസ് പേഴ്‌സൺ -മോഹനൻ കെ.എൻ., ആലപ്പുഴ,

കരകൗശലം- മനോഹരൻ (കണ്ണൂർ), ചുമട്ടുതൊഴിലാളി- ഭാർഗവൻ ടി (കണ്ണൂർ), കൈത്തറി വസ്ത്ര നിർമാണം- അനിൽ കുമാർ പി എ (ആലപ്പുഴ), തയ്യൽ തൊഴിലാളി- ജോയ്സി (വയനാട്), മരംകയറ്റ തൊഴിലാളി- അരുൾ കറുപ്പുസ്വാമി (ഇടുക്കി), മോട്ടോർ തൊഴിലാളി- പി ബി പ്രസാദ് (പത്തനംതിട്ട), ഗാർഹിക തൊഴിലാളി- റീന കെ (കോഴിക്കോട്), സെക്യൂരിറ്റി ഗാർഡ്- പുഷ്പ വി ആർ (എറണാകുളം),

മാനുഫാക്ചറിങ്‌/പ്രോസസിങ്‌ (മരുന്ന് നിർമാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമാണ തൊഴിലാളി, ഫിഷ് പീലിങ്)- ബ്രിജിത് ജോസഫ് (എറണാകുളം). നിർമാണ തൊഴിലാളി- അനിഷ് ബാബു കെ കണ്ണൂർ, ഐ ടി- പ്രിയാ മേനോൻ (തിരുവനന്തപുരം), കശുവണ്ടി തൊഴിലാളി- കെ കുഞ്ഞുമോൾ (കൊല്ലം), ബാർബർ/ ബ്യൂട്ടീഷ്യൻ- ആർഷ പി രാജ് (പത്തനംതിട്ട), മത്സ്യ തൊഴിലാളി- ഉസ്മാൻ ഇ കെ (മലപ്പുറം), തോട്ടം തൊഴിലാളി- ചിത്തിര രാജ് (കൊല്ലം).