ഇന്ന് ശ്രീകൃഷ്ണ ജയന്തി.

ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്‍റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി.

ഉണ്ണിക്കണ്ണന്‍റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും.

ബാലഗോകുലം ഇന്ന് ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും വൈകീട്ട് ശോഭായാത്രകള്‍ നടക്കും

ശ്രീകൃഷ്ണന്‍റെ ജന്മദേശമായ ഉത്തര്‍പ്രദേശിലെ മഥുരയയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമക്കു ശേഷമുള്ള അഷ്ടമിക്ക് – ജന്മാഷ്ടമിക്ക് – ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു