കൊവിഡിന്റെ പേരിലെ പെട്ടെന്നുള്ള നടപടി ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് -19 വ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം കോൺഗ്രസിന്‍റെ പദയാത്രയെ പരാജയപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തന്ത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊവിഡ് -19 പ്രോട്ടോക്കോളുകൾ ശരിയായി പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി അയച്ച കത്തിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് -19 നെതിരായ പെട്ടെന്നുള്ള മുൻകരുതൽ നടപടികൾ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
ചൈനയിലെ കൊവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കൊവിഡ് -19 പ്രോട്ടോക്കോളുകൾ പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. മാണ്ഡവ്യയുടെ നടപടിയെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വിമർശിച്ചിരുന്നു.