താലി കെട്ടാൻ വരനെത്തിയത് സൈക്കിളിൽ; കോയമ്പത്തൂർ ടു ഗുരുവായൂർ മാര്യേജ് റൈഡ്

ഗുരുവായൂര്‍: കോയമ്പത്തൂരിൽ നിന്നുള്ള വരൻ താലി കെട്ടാനായി ഗുരുവായൂരിലെത്തിയത് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടി. സുഹൃത്തുക്കളായി അനുഗമിച്ച അഞ്ചുപേരും സൈക്കിളിൽ തന്നെയാണെത്തിയത്. വിവാഹശേഷം മടങ്ങിയതും സൈക്കിളിൽ തന്നെ. കോയമ്പത്തൂർ തൊണ്ടാമുത്തൂരിലെ സെന്തിൽ രാമന്‍റെയും ജ്യോതിമണിയുടെയും മകൻ ശിവസൂര്യനാണ് (28) സൈക്കിൾ വിവാഹ വാഹനമായി തിരഞ്ഞെടുത്തത്.

‘റൈഡ് ടു മാര്യേജ്’- ‘കോയമ്പത്തൂർ ടു ഗുരുവായൂർ’ എന്ന സൈക്കിളിലെ ബോർഡും ശ്രദ്ധയാകർഷിച്ചു. കണ്ണൂർ പാനൂർ വീട്ടിൽ സത്യന്റെ മകൾ അഞ്ജനയാണ് വധു. ഇരുവരും ഗുജറാത്തിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയേഴ്‌സും, പരിസ്ഥിതി പ്രവർത്തകരും കൂടിയാണ്.

അശോക് ഗ്രാമലിംഗം, ദിനേശ് മുരുകേഷ്, ഉഷാ കണ്ണൻ, മണികണ്ഠ ഗോവിന്ദരാജ്, നഷികേദ് വെങ്കട്ട് എന്നിവരാണ് വരനൊപ്പം സൈക്കിളിലെത്തിയ സുഹൃത്തുക്കൾ