കാഴ്ചയില്ലാത്ത ജോണിക്ക് കരുതലിന്റെ വെളിച്ചം; വീട് നിർമ്മിച്ച് നൽകി പ്രവാസി മലയാളി
കടുത്തുരുത്തി: വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന തത്വത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് മേമ്മുറിക്ക് പറയാനുള്ളത്.
വീട് പണിയാൻ 10 ലക്ഷം രൂപ നൽകി സഹായിച്ച അദ്ദേഹം പ്രശംസക്കും, അനുമോദനങ്ങൾക്കും കാത്തുനിൽക്കാതെ സൗമ്യതയോടെ ഒഴിഞ്ഞുമാറി.
അപകടത്തിൽ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട ജോണിക്കും കുടുംബത്തിനുമാണ് വിദേശ മലയാളിയുടെ സഹായം ലഭിച്ചത്. ജോണിയും കുടുംബവും ശനിയാഴ്ച പുതിയ വീട്ടിൽ താമസമാരംഭിച്ചു.