പോലീസ് സാന്നിദ്ധ്യത്തില്‍ പ്രതിഷേധം നടത്തിയതില്‍ ക്ഷുഭിതനായി മുഹമ്മദ് ഷിയാസ്

എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ അർദ്ധരാത്രി 12 മണിക്ക് പോലീസ് സാന്നിദ്ധ്യത്തില്‍ പ്രതിഷേധം നടത്തിയതില്‍ ക്ഷുഭിതനായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഷിയാസ് പോലീസിനെ തെമ്മാടികൾ എന്ന് വിളിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സുരക്ഷ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്നും അർദ്ധരാത്രിയിൽ പ്രതിഷേധിക്കാനെത്തിയവർ ഓഫീസിന് മുന്നിലുണ്ടായതെല്ലാം നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസിനെ എങ്ങനെ സംരക്ഷിക്കണമെന്ന് തങ്ങൾക്ക് അറിയാമെന്നും പ്രവർത്തകർ നെഞ്ചുവിരിച്ച് നിന്നാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.