ചാർലി 777 കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

ബംഗലൂരു: അടുത്തിടെ പുറത്തിറങ്ങിയ ചാർലി 777 എന്ന സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. രക്ഷിത് ഷെട്ടിയുടെ ചാർലി 777 ഒരു മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്.

ഒരു മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ബന്ധം വളരെ വൈകാരികമായ രീതിയിലാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വ്യാജമില്ലാതെ സ്നേഹിക്കുന്ന ഒരു ജീവിയാണ് നായ. നായയുടേത് ശുദ്ധമായ സ്നേഹമാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി എല്ലാവരും സിനിമ കാണണമെന്നും നിര്‍ദേശിച്ചു. 

മുഖ്യമന്ത്രി ബൊമ്മൈ നായസ്‌നേഹിയാണ്. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന്റെ വളർത്തുനായ മരിച്ചത്. തന്റെ വളർത്തുനായ മരിച്ചപ്പോൾ കരയുന്ന ബൊമ്മൈയുടെ ചിത്രവും, അവസാന ചുംബനം നൽകുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.