രജിസ്റ്റർ ചെയ്യാത്ത മദ്രസകൾ അടച്ചുപൂട്ടും; മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് സർക്കാർ
ഡെറാഡൂൺ: വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും എന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്.
നിലവിൽ രജിസ്റ്റർ ചെയ്യാത്ത 400 മദ്രസകളാണ് സംസ്ഥാനത്തുള്ളതെന്ന് സർക്കാർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ചന്ദൻ റാം ദാസ് പറഞ്ഞു.