പാലിയേറ്റീവ് നഴ്സ് നിയമനം

കണ്ണൂർ: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പ്ലസ്ടു, എഎന്‍എം / ജെപിഎച്ച്എന്‍ കോഴ്സ്, സിസിപിഎന്‍ കോഴ്സ്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. (നിയമാനുസൃത ഇളവ് ബാധകം). ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം.