ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

കണ്ണൂർ:-ജില്ലയിലെ ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളില്‍ പ്രായമുളളവരുമായ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തില്‍ എത്തുന്നതിനും വോട്ട് ചെയ്ത് തിരിച്ച് വീട്ടില്‍ എത്തുന്നതിനും ആവശ്യമായ വീല്‍ ചെയറുകള്‍, പിക് ആന്റ്് ഡ്രോപ്പ്, വളണ്ടിയര്‍ സേവനങ്ങള്‍, പോളിങ് ബൂത്തിലെ സഹായങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഏപ്രില്‍ 20 മുതല്‍ ഹെല്‍പ്പ് ഡെസ്്ക് പ്രവര്‍ത്തിക്കുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയുളള സമയത്ത് സംശയനിവാരണത്തിനായി ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാം. ഫോണ്‍:0497 2997811, 8281999015.