ആരാദ്യം മാലയിടും?; മണ്ഡപത്തില്‍ റോക്ക് പേപ്പര്‍ സിസേഴ്‌സ് കളിച്ച് വധുവും വരനും

വിവാഹദിനം എപ്പോഴും ഓർമ്മിക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. പാട്ട്, നൃത്തം, രുചികരമായ ഭക്ഷണം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരൽ എന്നിവയുള്ള ഒരു പ്രത്യേക ദിവസമാണത്.

ഇത്രയും മനോഹരമായ ഒരു വിവാഹത്തിൽ നിന്നുള്ള ഒരു ചെറിയ സംഭവമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. മാലയിടുന്നതിന് തൊട്ടുമുമ്പ് വരനും വധുവും വിവാഹ മണ്ഡപത്തിൽ ‘റോക്ക് പേപ്പർ സിസേഴ്സ്’ ഗെയിം കളിക്കുന്നതാണ് വീഡിയോ.

ആദ്യം കഴുത്തിൽ മാലയിടേണ്ടത് ആരാണെന്ന് തീരുമാനിക്കാനാണ് വധുവും വരനും റോക്ക് പേപ്പർ സിസേഴ്സ് കളിച്ചത്. അവസാനം, വധു ഗെയിം വിജയിക്കുകയും ആദ്യം മാലയിടുകയും ചെയ്തു.