അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു

അങ്കമാലി: അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരു മരണം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീനയാണ് (37) മരിച്ചത്. ദേശീയപാതയിൽ അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം.

വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്നതിനായി യു ടേൺ എടുക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിന്‍റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്നു സെലീന.