Latestകേരളം

കാണാതായ യുവാവിൻ്റെ മൃതദേഹം വീട്ടിലെ കിണറില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി (36) നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ സന്ധ്യക്ക് ഇയാളെ കാണാതായിരുന്നു. പിന്നാലെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മങ്കട പോലീസില്‍ പരാതി നല്‍കി.

രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ എങ്ങനെയാണ് കിണറ്റില്‍ വീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പോലീസ് തുടർനടപടികള്‍ സ്വീകരിക്കുകയാണ്