Latestകേരളം

മംഗലാപുരം റെയിൽവേ സ്റ്റേഷൻ ഇനി മൈസൂർ ഡിവിഷന് കീഴിൽ

തിരുവനന്തപുരം: മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്‍റെ ഭാഗമാകും. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് വന്നെങ്കിലും മാറ്റം ഒക്ടോബർ 1 മുതൽ ആണ് നിലവിൽ വരിക.

ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂർ ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂർ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷന്‍റെ അനുമതി കൂടി വേണ്ടി വരും.