Latestകണ്ണൂര്‍

മട്ടന്നൂര്‍ നഗരത്തിൽ ഗതാഗത ക്രമീകരണം : മെയ് 15 ന് ട്രയൽ

മട്ടന്നൂര്‍:വാഹന കുരുക്ക് അനുഭവപ്പെടുന്നമട്ടന്നൂര്‍ നഗരത്തിൽ ഗതാഗത ക്രമീകരണത്തിന് തീരുമാനം. മെയ് 15ന് ട്രയല്‍ ക്രമീകരണം നടത്തും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
തലശ്ശേരി റോഡില്‍ ഒരു ഭാഗത്ത് മാത്രമാണ് പാര്‍ക്കിംഗ് അനുവദിക്കുക. ബസ് സ്റ്റാന്റ് പരിസരത്തെ റോഡിലും ഇരിട്ടി റോഡിലും ഡിവൈഡര്‍ സ്ഥാപിക്കും.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി കൂടുതല്‍ പൊലീസുകാരെ അനുവദിക്കാന്‍ നഗരസഭ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ചെയർമാൻ ഷാജിത്ത് മാസ്റ്റർ അറിയിച്ചു.