Latestകേരളം

നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റായി തന്നെനടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്

നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റായി തന്നെ
നടത്തണമെന്ന് സുപ്രീംകോടതി. രണ്ട് ഷിഫ്റ്റായി
നടത്താനുളള നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ
(എന്‍ബിഇ) തീരുമാനം സുപ്രീം കോടതി തടഞ്ഞു. രണ്ട് ഷിഫ്റ്റായി
പരീക്ഷ നടത്തുന്നത് നീതിക്ക് വിരുദ്ധമാണ് എന്നാണ് കോടതിയുടെ
നിരീക്ഷണം. ജൂണ്‍ പതിനഞ്ചിനാണ് നീറ്റ് പിജി പ്രവേശന പരീക്ഷ
നടക്കാനിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്നത്
ഉദ്യോഗാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ മതിയായ കേന്ദ്രങ്ങളില്ലെന്നാണ്
നേരത്തെ എന്‍ബിഎ വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദം കോടതി
അംഗീകരിച്ചില്ല. ഇത്രയും സാങ്കേതികമായി പുരോഗതി കൈവരിച്ച
ഒരു രാജ്യത്ത് പരീക്ഷ നടത്താന്‍ മതിയായ കേന്ദ്രങ്ങളില്ലെന്ന
എന്‍ബിഎയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന്
സുപ്രീംകോടതി പറഞ്ഞു. പരീക്ഷയ്ക്ക് രണ്ടാഴ്ച്ചയിലധികം
സമയമുണ്ടെന്നും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി നീതിയുക്തമായി
പരീക്ഷ നടക്കുമെന്ന് ഉറപ്പാക്കാന്‍ എന്‍ബിഎയ്ക്ക് ഇനിയും
സമയമുണ്ടെന്നും സുപ്രീം കോടതി