Latestകേരളം

കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് വീണ് മരിച്ചു

പാലക്കാട്: കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു.ചെത്തല്ലൂർ കൊട്ടിലിങ്ങല്‍ അബ്ദുല്‍ ജബ്ബാറിൻ്റെ മകൻ റിയാസ്(35) മരിച്ചത്.

ഇന്നലെ രാവിലെയാണ് അപകടം. പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പില്‍ ഷമീറിൻ്റെ വീടിൻ്റെ കിണർ നന്നാക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു.

കിണർ വൃത്തിയാക്കിയിരുന്നെങ്കിലും പണി പൂർണമായും കഴിയാത്തതിനെ തുടർന്ന് ഇന്ന് രാവിലെയും കിണറില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് മുകളില്‍ നിന്നും സ്ലാബ് പൊട്ടിവീണത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു