മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം: സ്പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം
പത്തനംതിട്ട: മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം. അഭിഭാഷകന് റോയ് എബ്രഹാം ആണ് കേരളത്തിന്റെ സ്പെഷ്യല്‍ കോണ്‍സല്‍. അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലും റോയ് എബ്രഹാം ഹാജരാകും.
കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യൂണലുകളും പരിഗണിക്കുന്ന അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലാകും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകുക. സീനിയര്‍ അഭിഭാഷകന് മോഹന്‍ കതാര്‍ക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
