Latestകേരളം

തമിഴ്നാട്ടിലെ എംഎല്‍എമാര്‍ക്കായി പുതിയ കാറുകളും അലവന്‍സുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ എംഎല്‍എമാര്‍ക്കായി പുതിയ കാറുകളും അലവന്‍സുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിനുമായാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

വിസികെ എംഎല്‍എ ജ്യോതിമണി ഉന്നയിച്ച ആവശ്യത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിയമസഭാംഗങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലെന്നും കാറുകള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യാത്രയ്ക്കായി ശമ്പളത്തില്‍ നിന്ന് വലിയ തുക മാറ്റിവയ്‌ക്കേണ്ടി വരുന്നുവെന്നും ജ്യോതിമണി ചൂണ്ടിക്കാണിച്ചു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ എല്ലാ എംഎല്‍എമാര്‍ക്കും പുതിയ കാറുകള്‍ നല്‍കുമെന്ന് അറിയിച്ചത്.

കാറുകള്‍ക്ക് പുറമെ, ഡ്രൈവറുടെ ശമ്പളത്തിനും കാര്‍ സംബന്ധമായ മറ്റ് ചെലവുകള്‍ക്കുമായി പ്രതിമാസം 75,000 രൂപയും സര്‍ക്കാര്‍ അനുവദിക്കും. കൂടാതെ, ഓരോ എംഎല്‍എയുടെ ഓഫീസിലും ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപ വീതവും നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.