Latestകണ്ണൂര്‍

പയ്യന്നൂർ പെരുമ്പയിൽ വൻ സ്പിരിറ്റ് വേട്ട;ഒരാൾ പിടിയിൽ

പയ്യന്നൂർ: പെരുമ്പ നാഷണൽ ഹൈവേയിൽ വൻ സ്പിരിറ്റ് വേട്ട. മംഗലാപുരത്ത് നിന്നും അടൂരേക്ക് പോകുകയായിരുന്ന കെഎ 09 എ 7095 നമ്പർ ലോറിയിൽ നിന്ന് 200 കന്നാസുകളിലായി നിറച്ച 7000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് വേട്ട നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ അടൂർ സ്വദേശി അഖിലിനെ കസ്റ്റഡിയിലെടുത്തു.എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.