Latestകേരളം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ; ദൃശ്യങ്ങള്‍ പകര്‍ത്താൻ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനം

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണ്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകന് മർദനമേറ്റു.പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനാണ് മർദനമേറ്റത്. ഇന്ന് വൈകുന്നേരം ആറരയോടെ വിവേക് കിരണും കുടുംബവും ദർശനം കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരുന്നു സംഭവം.

ദൃശ്യങ്ങള്‍ പകർത്തിയ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന തടയുകയും പിന്നാലെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ എത്തി രാജുവിനെ കഴുത്തിന് പിടിച്ച്‌ തള്ളുകയും മർദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ച്‌ മാറ്റി നിർത്തിയ ശേഷം മൊബൈലിലെ ദൃശ്യങ്ങള്‍ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചു.